പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പ​രി​ര​ക്ഷ​യേ​കാ​ന്‍ വാ​ത്സ​ല്യ​നി​ധി പ​ദ്ധ​തി
Saturday, September 14, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പ​രി​ര​ക്ഷ​യേ​കി വാ​ത്സ​ല്യ​നി​ധി പ​ദ്ധ​തി. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ 259 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ച്ച​ത്. 2019 ല്‍ ​മാ​ത്രം 44 പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പും എ​ല്‍ ഐ ​സി ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​ന്‍​ഷ്വറ​ന്‍​സ് അ​ധി​ഷ്ഠി​ത പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ എ​ട്ട് വ​യ​സി​ന് ശേ​ഷം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് ക​വ​റേ​ജ് ല​ഭ്യ​മാ​കും. മാ​താ​പി​താ​ക്ക​ളു​ടെ/​ര​ക്ഷാ​ക​ര്‍​ത്താ​വി​ന്‍റെ മ​ര​ണം/​അ​പ​ക​ടം മൂ​ല​മു​ള്ള അം​ഗ​വൈ​ക​ല്യം എ​ന്നി​വ​യ്ക്ക് എ​ല്‍ ഐ​സി ഓ​ഫ് ഇ​ന്ത്യ ന​ല്‍​കു​ന്ന ഇ​ന്‍​ഷ്വറ​ന്‍​സ് ആ​നു​കൂ​ല്യ​വും ല​ഭി​ക്കും.
ഒ​രു ല​ക്ഷം രൂ​പ വ​രെ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ക. പ​രി​ഗ​ണി​ക്ക​പ്പെ​ട്ടാ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് 15 വ​യ​സ് പൂ​ര്‍​ത്തി​യാ​വു​ന്ന​ത് വ​രെ പ​ട്ടി​ക ജാ​തി വി​ക​സ​ന വ​കു​പ്പ് 1,38000 രൂ​പ വി​വി​ധ ഗ​ഡു​ക്ക​ളാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ പെ​ണ്‍​കു​ട്ടി​ക്ക് ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​റാം മാ​സ​ത്തി​ല്‍ 30,000 രൂ​പ​യും അ​ഞ്ചു വ​യ​സ് തി​ക​ഞ്ഞ് പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​നം നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ 33,000 രൂ​പ​യും 10 വ​യ​സ് തി​ക​ഞ്ഞ് അ​ഞ്ചാം ത​രം പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് 36,000 രൂ​പ​യും നി​ക്ഷേ​പി​ക്കും. 15 വ​യ​സ് തി​ക​ഞ്ഞ് എ​സ്‌എ​സ്‌എ​ല്‍സി ​പാ​സാ​യ​വ​ര്‍​ക്ക് 39,000 രൂ​പ ല​ഭി​ക്കും. 18 വ​യ​സ് തി​ക​യു​മ്പോ​ള്‍ എ​ല്‍​ഐ​സി വി​ഹി​തം ഉ​ള്‍​പ്പെ​ടെ മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് ല​ഭി​ക്കു​ക. പെ​ണ്‍​കു​ട്ടി ഒ​രു സ​ഹോ​ദ​ര​ന്‍/​ഒ​രു സ​ഹോ​ദ​രി എ​ന്നി​വ​ര്‍​ക്ക് ഒന്പതു മു​ത​ല്‍ 12 വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന് 1200 രൂ​പ വാ​ര്‍​ഷി​ക സ്‌​കോ​ള​ര്‍​ഷി​പ്പ് ന​ല്‍​കും.
പെ​ണ്‍​കു​ട്ടി ജ​നി​ച്ച് ഒ​ന്‍​പ​ത് മാ​സ​ത്തി​നു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളോ, മാ​താ​പി​താ​ക്ക​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ല്‍ നി​യ​മാ​ധി​ഷ്ഠി​ത ര​ക്ഷാ​ക​ര്‍​ത്താ​വോ പ​ദ്ധ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​യി ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്ക​ണം. പെ​ണ്‍​കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പെ​ണ്‍​കു​ട്ടി ജ​നി​ച്ച് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​ബ​ന്ധി​ത പ്ര​തി​രോ​ധ കു​ത്തി​വയ്​പ് എ​ടു​ത്ത​തി​ന്‍റെ രേ​ഖ. മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, കു​ടും​ബ ഫോ​ട്ടോ, കു​ടും​ബ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മാ​താ​പി​താ​ക്ക​ളു​ടെ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.