റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​നേ​രേ കൈ​യേറ്റം: 10 ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്
Saturday, September 14, 2019 1:06 AM IST
ബോ​വി​ക്കാ​നം: പൊ​തു​സ്ഥ​ലം കൈ​യേറി കെ​ട്ടി​ട​നി​ര്‍​മാ​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേറ്റം ചെ​യ്ത​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ 10 മു​സ്‌ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​വി​ക്ക​ര കെ​കെ പു​ര​ത്താ​ണു സം​ഭ​വം.​ അ​വ​ധി ദി​ന​ത്തി​ല്‍ റോ​ഡ​രി​കി​ലെ പു​റ​ന്പോ​ക്ക് കൈ​യേ​റി ഓ​ഫീ​സ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ര്‍​ഡി​ഒ അ​ഹ​മ്മ​ദ് ക​ബീ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ജി.​സു​രേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​വ​ന്യൂ സം​ഘം പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ ത​റ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​യി​രു​ന്നു നി​ര്‍​മാ​ണ പ്ര​വൃത്തി​യെ​ന്നും സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​യി​ല്ലെ​ന്നും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​റ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്ന​യാ​ള്‍ ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തെ​ന്നും മ​റി​ച്ചു​ള്ള പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ച്‌ സി​പി​എം നി​ര്‍​മാ​ണ പ്ര​വൃത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മു​സ്‌ലിം ലീ​ഗ് മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.