വ്യാ​പാ​രി​യെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ല്‍
Saturday, September 14, 2019 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: വ​സ്ത്ര​വ്യാ​പാ​രി​യെ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ നാ​ലം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​ണ​ങ്കൂ​ര്‍ സ്വ​ദേ​ശി സാ​ബി​ത്ത് (32), കൊ​ല്ല​ന്പാ​ടി സ്വ​ദേ​ശി​യും ചെ​ട്ടും​കു​ഴി​യി​ല്‍ വാ​ട​ക ക്വാർ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സ് (30), അ​ണ​ങ്കൂ​ര്‍ ടി​പ്പു ന​ഗ​റി​ലെ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (24), പു​ളി​ക്കൂ​ര്‍ പ​ള്ള​ത്തെ ഹ​ബീ​ബ് (25) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് സി​ഐ മ​ധു​സൂ​ദ​ന​ന്‍, എ​സ്ഐ പി.​ന​ളി​നാ​ക്ഷ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡി​ന് സ​മീ​പം വച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഘം സ​ഞ്ച​രി​ച്ച കാ​ർ, ക​ത്തി, എ​ടിഎം ​കാ​ര്‍​ഡ്, 15,000 രൂ​പ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തെ വ്യാ​പാ​രി​യു​ടെ അ​ടു​ക്ക​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ആ​ണ്‍​കു​ട്ടി​യെ അ​യ​ക്കു​ക​യും പി​ന്നീ​ട് വ്യാ​പാ​രി​യോ​ട് കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ര​യാ​ക്കി എ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ര​ണ്ടു ത​വ​ണ​ക​ളാ​യി 25,000 രൂ​പ വീ​തം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘം അ​ഞ്ചു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വ്യാ​പാ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​ണം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് സം​ഘ​ത്തെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് ന​ട​ത്തി​യ സ​മ​ര്‍​ത്ഥ​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. സം​ഘ​ത്തി​ന്‍റെ വ​ല​യി​ല്‍ നി​ര​വ​ധി പേ​ര്‍ പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച്‌ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.