നാലുവരിപ്പാതയുടെ വിലയെത്ര ?
Monday, September 16, 2019 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത നാ​ലു​വ​രി​പാ​ത​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്പോ​ൾ വീ​ടും സ്ഥ​ല​വും സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​തു​ക നി​ർ​ണ​യം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു.
ജി​ല്ല​യി​ൽ ത​ല​പ്പാ​ടി മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ 86.6 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 33 വി​ല്ലേ​ജു​ക​ളി​ലെ ഏ​ക​ദേ​ശം 4500 പേ​രു​ടെ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി​ട്ടും വി​ല നി​ർ​ണ​യി​ച്ചു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത് വെ​റും 25 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ങ്കി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഭൂ​മി​യു​ടെ​യും വി​ല​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക​ണം.
മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പാ​ത വി​ക​സ​ന​ത്തി​നു കു​ഡ്‌​ലു, പു​ത്തൂ​ർ വി​ല്ലേ​ജു​ക​ളി​ലു​ള്ള ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ കു​ഡ്‌​ലു വി​ല്ലേ​ജി​ലെ ഉ​ട​മ​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. പ​ണം കി​ട്ടി​യ​വ​ർ കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ത്തി​ട്ടു​ണ്ട്. പു​ത്തൂ​ർ വി​ല്ലേ​ജി​ലെ കൃ​ഷി​ഭ​വ​ൻ ജം​ഗ്ഷ​ൻ മു​ത​ൽ കു​ന്നി​ൽ ജം​ഗ്ഷ​ൻ വ​രെ വി​ല നി​ശ്ച​യി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല​നി​ർ​ണ​യ​വും ന​ട​ത്താ​നു​ണ്ട്.
ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗം റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ആ​ണ് ഭൂ​മി​യു​ടെ വി​ല സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കേ​ണ്ട​ത്.
കെ​ട്ടി​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ഹൈ​ദ​രാ​ബാ​ദ് അ​മോ​ദ് ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും.
റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾപ്പെ​ടെ​യു​ള്ള​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദൂ​ര ജി​ല്ല​ക്കാ​രാ​ണ്. പ​ല​രും ചു​മ​ത​ല​യേ​റ്റു ദി​വ​സ​ങ്ങ​ൾ​ക്ക​കം സ്ഥ​ലം​മാ​റി​പ്പോ​കു​ന്നു. തു​ട​ങ്ങി​വ​ച്ച ജോ​ലി​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ പ്രാ​പ്തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വ​വും നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.
സ്ഥ​ലം അ​ള​ക്ക​ൽ, മ​ഹ​സ​ർ ത​യാ​റാ​ക്ക​ൽ, രേ​ഖ പ​രി​ശോ​ധ​ന, സ്ഥ​ലം സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ക്ക​ൽ, വി​ല​നി​ർ​ണ​യം തു​ട​ങ്ങി ഒ​ട്ടേ​റെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കെ​ട്ടി​ടം ഉ​ട​മ​ക​ൾ​ക്ക് പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്.
ഭൂ​മി, കെ​ട്ടി​ടം തു​ട​ങ്ങി​യ​വ സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ക്ക​ൽ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ലെ വി​ല​യും ആ​നു​പാ​തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വു​മാ​ണ് ഉ​ട​മ​ക​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്.
വി​ല്ലേ​ജു​ക​ളി​ൽ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി നി​ക്ഷി​പ്ത​മാ​ക്ക​ൽ വി​ജ്ഞാ​പ​ന​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഭൂ​മി​യു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​ല​നി​ർ​ണ​യം ന​ട​ക്കു​ക​യെ​ന്നും ഒ​രേ​സ​മ​യം ന​ട​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ര​ണ്ടു​മാ​സ​ത്തി​ന​കം മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളി​ലും വി​ല​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.