‘പെരിയ’ പ്രശ്നം തുടരുന്നു
Tuesday, September 17, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പെ​രി​യ ബ​സ്‌​സ്റ്റോ​പ്പ് പ​രി​സ​ര​ത്തു റ​വ​ന്യൂ ഭൂ​മി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.​ ഇ​തി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും 30 ന​കം കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​വാ​സി സം​ഘ​ട​ന​യാ​യ പെ​രി​യ സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പെ​രി​യ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ഷ​നോ​ജ് പെ​രി​യ, തു​ള​സീ​ധ​ര​ൻ ചേ​വി​രി എ​ന്നി​വ​ർ പെ​രി​യ ബ​സ്‌​സ്റ്റോ​പ്പി​നു സ​മീ​പം നി​ർ​മി​ച്ച ബ​ഡ്ഡീ​സ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ൻ​വ​ശ​ത്തു​ള്ള റ​വ​ന്യൂ ഭൂ​മി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​വാ​ൻ കോ​ട​തി​വി​ധി ഉ​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​വ നീ​ക്കം​ചെ​യ്യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ല്ല. റ​വ​ന്യൂ, ഹൈ​വേ അ​തോ​റി​റ്റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​ ജി​ല്ലാ​ക​ള​ക്ട​ർ എ​ന്നി​വ​രു​ടെ ഓ​ഫീ​സി​ൽ നി​ന്ന് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് അ​വ​രു​ടെ പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ആ​രു​ടെ​യൊ​ക്കെ​യോ ശ​ക്ത​മാ​യ പി​ന്തു​ണ​യി​ലെ​ന്നോ​ണം ഇ​വ​ർ കോ​ട​തി​വി​ധി​ക്കും മ​റ്റും ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണെ​ന്ന് സൗ​ഹൃ​ദ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
നാ​ടും വീ​ടും വി​ട്ടു പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന പ്ര​വാ​സി​ക​ൾ, വ​ർ​ഷ​ങ്ങ​ളോ​ളം ക​ഷ്ട​പ്പെ​ട്ടു സ്വ​രൂ​പി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നാ​ട്ടി​ൽ ശി​ഷ്ട​കാ​ലം വ​രു​മാ​ന​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഒ​രു സം​രം​ഭം തു​ട​ങ്ങി ജീ​വി​ക്കാ​മെ​ന്ന് വ​ച്ചാ​ൽ നാ​ട്ടി​ലെ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​സ​ഹ​ര​ണ​വും അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ളും എ​ന്നും മു​ന്പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​വു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു.
പെ​ട്ടി​ക്ക​ട​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചു​കൊ​ണ്ട് പെ​രി​യ സൗ​ഹൃ​ദ​വേ​ദി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, പെ​രി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കും ക​ത്തു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.
ഇ​നി​യും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​വാ​സി​സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ മാ​രാം​കാ​വ്, ഹ​രീ​ഷ് പെ​രി​യ, കെ. ​ഉ​ദ​യ​കു​മാ​ർ, പ്ര​മോ​ദ് പെ​രി​യ, വി.​കെ. വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.