അ​മി​ത​ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന അ​ക്ഷ​യ​ കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, September 18, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
സേ​വ​ന​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ചാ​ര്‍​ട്ടു​ക​ള്‍ അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ല കേ​ന്ദ്ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന് ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.
കേ​ന്ദ്ര​ങ്ങ​ള്‍ അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യോ പ​രാ​തി ന​ല്‍​കാ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
പ​ല സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ക്ഷ​യ ഡ​യ​റ​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2018ല്‍ ​സ​ര്‍​ക്കാ​രി​ന് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ്-​വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ വ​കു​പ്പ് 2018 മേയ് ഒ​മ്പ​തി​ന് കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന ഫീ​സു​ക​ള്‍ പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യും ഔ​ദ്യോ​ഗി​ക​മാ​യി നി​ര​ക്കു നി​ശ്ച​യി​ക്കാ​ത്ത സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​ക​ള്‍ ക്ര​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഇ​താ​ണ് 2019ല്‍ ​വീ​ണ്ടും പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്കും സം​ശ​യ​നി​വാ​ര​ണ​ത്തി​നും 155300 (ബി​എ​സ്എ​ന്‍​എ​ല്‍), 0471 2115098, 2115054, 2335523 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.