വ​യോ​മി​ത്രം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു
Thursday, September 19, 2019 1:17 AM IST
നീ​ലേ​ശ്വ​രം: സം​സ്ഥാ​ന സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ന്‍ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ര്‍​ന്നു ന​ട​പ്പി​ലാ​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​ള്ള വ​യോ​മി​ത്രം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു. 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും മ​രു​ന്നും ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് വ​യോ​മി​ത്രം.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 27 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​യോ​മി​ത്രം ക്ലി​നി​ക്കു​ക​ളി​ലാ​ണ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തു​ന്ന​ത്. വി​വി​ധ വാ​യ​ന​ശാ​ല​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ക്ല​ബു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​മെ​ത്തി ക്ലി​നി​ക്കു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ല്‍ നീ​ലേ​ശ്വ​ര​ത്ത് 2000 ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ഇ​നി​യും വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

വ​യോ​മി​ത്രം പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ചചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പി. ​രാ​ധ, അം​ഗ​ങ്ങ​ളാ​യ കെ.​വി. ശ​ശി​കു​മാ​ര്‍, കെ.​വി. ഉ​ഷ, വി.​കെ. റ​ഷീ​ദ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നീ​ലേ​ശ്വ​ര​ത്തെ സീ​നി​യ​ര്‍ ഡോ​ക്ട​ര്‍ കെ.​പി. അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യോ​മി​ത്രം മെ​ഡി​ക്ക​ല്‍ ടീ​മി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ് ടി​നു മേ​രി തോ​മ​സ്, ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് കെ.​പി. വൃ​ന്ദാ​ഞ്ജ​ലി, പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണു​ള്ള​ത്. സൗ​ജ​ന്യ ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​ര്‍: 9072574341.