ആ​റു​ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, September 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: സ്റ്റേ​റ്റ് ജി​എ​സ്ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്‌​ക്വാ​ഡ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ആ​റു​ല​ക്ഷ​ത്തി​ല​ധി​കം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

കു​മ്പ​ള​യി​ൽ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് മം​ഗ​ളൂ​രു ബ​ന്ധ​റി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു അ​രി, മു​ള​ക് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യി​ൽ നി​ന്നു​മാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

122 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന അ​ഞ്ചു​ചാ​ക്ക് ഹാ​ൻ​സ്, 78 കി​ലോ​ഗ്രാം ബാ​വ​ല, 42 കി​ലോ​ഗ്രാം കൂ​ൾ ലി​പ്സ് എ​ന്നീ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്‍റ​ലി​ജ​ൻ​സ് അ​സി. ക​മ്മീ​ഷ​ണ​ർ എ.​വി. പ്ര​ഭാ​ക​ര​ൻ, സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ധു ക​രി​മ്പി​ൽ, ബി. ​മൈ​ല​നാ​യി​ക്, സി.​വി. സു​രേ​ന്ദ്ര​ൻ, വി.​എ​ൻ. ജോ​ഷി, ഇ. ​ബി​ജു, പി.​സി. ദി​വാ​ക​ര​ൻ, മ​ധു​സൂ​ദ​ന​ൻ, വ​ൽ​സ​രാ​ജ്, അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.