മാ​ർ​ച്ച്‌ ന​ട​ത്തി
Thursday, September 19, 2019 1:17 AM IST
മം​ഗ​ളൂ​രു: കേ​ര​ള പ്ര​വാ​സി​സം​ഘം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തി. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ക്കൂ​ലി വ​ർ​ധി​പ്പി​ച്ചു ആ​കാ​ശ​ക്കൊ​ള്ള ന​ട​ത്തു​ന്ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ല​യാ​ളി​ക​ളോ​ട് കാ​ണി​ക്കു​ന്ന പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്‌. ഡി​വൈ​എ​ഫ്‌​ഐ ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​നീ​ർ കാ​ട്ടി​പ്പ​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലീ​ൽ കാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.