എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഹാ​ജ​രാ​ക​ണം
Thursday, September 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: 2004 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ നാ​ളി​തു​വ​രെ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ക്കു​ക​യും 180 ല്‍ 179 ​ദി​വ​സം ജോ​ലി​യി​ല്‍ തു​ട​രു​ക​യും ചെ​യ്ത ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​വ​ര്‍ ജോ​ലി​ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും എം​പ്ലോ​യ്‌​മെ​ന്‍റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ര്‍​ഡും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ 27 ന​കം ഹാ​ജ​രാ​ക​ണം.