തൃ​ക്ക​രി​പ്പൂ​രി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം: തീ​രു​മാ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Thursday, September 19, 2019 1:17 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​രാ​തി​ക​ളു​മേ​റെ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ പ​രി​ഹാ​രം​തേ​ടി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പു രൂ​പീ​ക​രി​ച്ച ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് 16 മു​ത​ൽ മാ​റ്റം ന​ട​പ്പാ​ക്കി​യ​ത്.

എ​ന്നാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ്, നെ​ഹ്റു​ സ്തൂ​പം പ​രി​സ​രം തു​ട​ങ്ങി​യ​ ഇട​ങ്ങ​ളി​ൽ കാ​ര്യ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ തു​ട​രു​ന്നു​വെ​ന്ന ആ​ക്ഷേ​പം പ്ര​ധാ​ന​മാ​യു​ം ഉ‍യർ​ന്നു. തി​ര​ക്കേ​റി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നു പ​രി​സ​ര​ത്ത് എ​ത്താ​തെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ നി​ന്ന് ആ​ളെ ക​യ​റ്റു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നാ​ളു​ക​ളാ​യി ഉ​ണ്ടാ​ക്കു​ന്ന​ത്.

പ​രി​ഷ്കാ​രം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​തേ​നി​ല തു​ട​രു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. സ്റ്റാ​ൻ​ഡി​ന് പ​രി​സ​ര​ത്ത് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് രാ​വി​ലെ​യെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് വൈ​കു​ന്നേ​ര​മാ​ണ് തി​രി​ച്ചെ​ടു​ക്കു​ന്ന​തെ​ന്ന​തും പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ​ത്തെ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​നം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തോ മ​റ്റോ വി​ദൂ​ര​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടേ​ണ്ടിവ​രു​ന്ന​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ടെ​മ്പോ റി​ക്ഷ​ക​ൾ​ക്ക് ബ​സ്‌​സ്റ്റാ​ൻ​ഡി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും അ​ത് ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല.

നെ​ഹ്റു സ്തൂ​പ​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് റോ​ഡി​നോ​ടു ചേ​ർ​ന്ന് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും​വി​ല​ങ്ങും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ട്രാ​ഫി​ക് ത​ട​സ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ ഉ​ള്ള​തു​പോ​ലെ ഇ​പ്പോ​ഴും കാ​ര​ണ​മാ​കു​ന്നു​ണ്ട്.