ആ​ദൂ​ര്‍ ക്ഷേ​ത്രം പെ​രു​ങ്ക​ളി​യാ​ട്ടം ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​ര​ണം 22 ന്
Thursday, September 19, 2019 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ദൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ജ​നു​വ​രി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പെ​രു​ങ്ക​ളി​യാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം 22 ന് ​രാ​വി​ലെ പ​ത്തി​നു ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കും.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, സ​ഞ്ജീ​വ മാ​ട​ന്തൂ​ര്‍ (പു​ത്തൂ​ര്‍) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദൂ​ര്‍ ജ​മാ അ​ത്ത്, മു​ള്ളേ​രി​യ ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ച​ര്‍​ച്ച് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് വി​പു​ല​മാ​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.