ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​യ്ക്ക​ൽ തു​ട​ങ്ങി
Friday, September 20, 2019 1:25 AM IST
പി​ലി​ക്കോ​ട്: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ദേ​ശീ​യ പാ​ത​യി​ൽ ആ​ശ്വാ​സ​മാ​യി കു​ഴി​യ​ട​യ്ക്ക​ൽ തു​ട​ങ്ങി. ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ദ​യ​നീ​യാ​വ​സ്ഥ​യ്ക്ക് പ​ത്തു ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണു​മെ​ന്നും പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ ചെ​റു​വ​ത്തൂ​ർ മു​ത​ൽ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള പാ​ത​യി​ലെ പ്ര​ധാ​ന കു​ഴി​ക​ളി​ൽ മി​ശ്രി​തം നി​റ​ച്ച് ഉ​റ​പ്പി​ക്കു​കാ​യ​ണ് ചെ​യ്ത​ത്. ഞാ​ണ​ങ്കൈ വ​ള​വ്, പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സി​നു മു​ൻ​വ​ശം, കാ​ലി​ക്ക​ട​വ് ടൗ​ണി​ലെ എ​ര​വി​ൽ റോ​ഡ് ജം​ഗ്‌​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ക്കു​ഴി​ക​ളി​ലാ​ണ് കു​ഴി​യ​ടയ്​ക്ക​ൽ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ദേ​ശീ​യ​പാ​ത റീ​ജണ​ൽ ഓ​ഫീ​സ​ർ വി.​വി.​ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ഞ്ചേ​ശ്വ​രം മു​ത​ൽ ചി​ല അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വ് വ​രെ​യു​ള്ള കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ത​ക​ർ​ച്ച വി​ല​യി​രു​ത്തി​യി​രു​ന്ന​ത്.

തീ​ർ​ത്തും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​നു​ദി​നം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കു​ഴി​യ​ട​യ്ക്ക​ലും ന​വീ​ക​ര​ണ പ്ര​വൃത്തി​യു​മാ​രം​ഭി​ച്ച​ത്.