ബാ​ലോ​ത്സ​വം 22ന്
Friday, September 20, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ലോ​ത്സ​വം 22ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ അ​തി​യാ​മ്പൂ​ര്‍ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ലും മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ. യു​പി സ്‌​കൂ​ളി​ലു​മാ​യി ന​ട​ക്കും.
കാ​വ്യാ​ലാ​പ​നം, ച​ല​ച്ചി​ത്ര ഗാ​നാ​ലാ​പ​നം, മോ​ണോ ആ​ക്ട്ട്, പ്ര​സം​ഗം, ആ​സ്വാ​ദ​ന കു​റി​പ്പ്, ക​ഥാ​പാ​ത്ര നി​രൂ​പ​ണം, ചി​ത്രീ​ക​ര​ണം (പെ​ന്‍​സി​ല്‍), കാ​ര്‍​ട്ടൂ​ണ്‍ ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന, ക​വി​താ ര​ച​ന,ക​ഥാ​പ്ര​സം​ഗം, ല​ഘു​നാ​ട​കം, നാ​ട​ന്‍​പാ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി നാ​നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ മ​ത്സ​രി​ക്കും. 22ന് ​രാ​വി​ലെ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ന്‍ ബാ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

യോ​ഗം ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ഈ ​വ​ര്‍​ഷ​ത്തെ സാ​മൂ​ഹ്യ ഐ​ക്യ​ദാ​ര്‍​ഢ്യ പ​ക്ഷാ​ച​ര​ണം ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ 16 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഇ​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ന​ട​ത്തും. ഐ​ക്യ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി ന​ട​ത്തു​ന്ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചേ​രും.