ചെ​മ്പ​രി​ക്ക ഖാ​സി​യു​ടെ മ​ര​ണം: കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Friday, September 20, 2019 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​മ്പ​രി​ക്ക ഖാ​സി സി. ​എം. അ​ബ്ദു​ള്ള മൗ​ല​വി​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് ഖാ​സി​യു​ടെ കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​വേ​ദ​നം ന​ല്‍​കി. കൊ​ല​പാ​ത​ക​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ച്ച് ക​ഴി​വ് തെ​ളി​യി​ച്ച സി​ബി​ഐ​യു​ടെ പു​തി​യ ടീ​മി​നെ അ​ന്വേ​ഷ​ണം ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​സി​യു​ടെ മ​രു​മ​ക​നും നി​ല​വി​ല്‍ കീ​ഴൂ​ര്‍-മം​ഗ​ളൂ​രു ഖാ​സി​യു​മാ​യ ത്വാ​ഖ അ​ഹ്മ​ദ് മൗ​ല​വി​യാ​ണ് ബി​ജെപി ​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ദ​ക്ഷി​ണ ക​ന്ന​ട എം​പി​യു​മാ​യ ന​ളീ​ന്‍ കു​മാ​ര്‍ ക​ട്ടീ​ല്‍ മു​ഖേ​ന ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്. നി​വേ​ദ​നം അ​ന്വേ​ഷ​ണ​ത്തി​നാ​യി സെ​ന്‍​ട്ര​ല്‍ വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം.