ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Friday, September 20, 2019 1:27 AM IST
മം​ഗ​ളൂ​രു: ബ​ല്‍​ത്ത​ങ്ങാ​ടി​യി​ല്‍ ആ​ന​ക്കൊ​മ്പു​ക​ള്‍ കൈ​വ​ശം വ​ച്ച മൂ​ന്നു പേ​രെ ക​ര്‍​ണാ​ട​ക വ​നം വ​കു​പ്പ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ല്‍​ത്ത​ങ്ങാ​ടി സു​ര്യ റോ​ഡി​ലെ ഒ​രു വീ​ട്ടി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 51 കി​ലോ തൂ​ക്കം വ​രു​ന്ന 10 ആ​ന​ക്കൊ​മ്പു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര്യ റോ​ഡി​ലെ ഏ​ബ്ര​ഹാം, ര​മേ​ഷ്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.