ബി​ല്‍​ഡിം​ഗ് ആ​ന്‍​ഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ കൗ​ണ്‍​സി​ല്‍
Friday, September 20, 2019 1:27 AM IST
ബ​ദി​യ​ഡു​ക്ക: ബി​ല്‍​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം കു​ഞ്ചാ​ർ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ താ​ൽ​പ​നാ​ജെ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ജി​ൽ​സി ജോ​ൺ, ഗം​ഗാ​ധ​ര ഗോ​ളി​യ​ഡു​ക്ക, ബെ​ല്‍​ത്തി​സ് ക്രാ​സ്ത, ഡി.​ഗോ​പാ​ല, സി​റി​ൾ ഡി​സൂ​സ, ഇ​ബ്രാ​ഹിം ഗോ​സാ​ഡ, ക​രീം താ​ൽ​പ​നാ​ജെ, അ​നി​ത ക​ട​മ്പ​ള, റോ​മ​ൻ ഡി​സൂ​സ, ഈ​ശ്വ​ര നാ​യ​ക്, സു​ന​ന്ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ഞ്ചാ​വു​മാ​യി
യു​വാ​ക്ക​ൾ പി​ടി​യി​ൽ

പ​ട​ന്ന: വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. നീ​ലേ​ശ്വ​രം എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​സാ​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദി​നൂ​ർ, ചെ​റു​വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ര​ണ്ടുപേ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ദി​നൂ​ർ വ​ട​ക്കു​പു​റ​ത്തെ ബൈ​ജു മ​ഞ്ചേ​രി(30) ചെ​റു​വ​ത്തൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഷ​ഹ​നാ​സ്(30)​എ​ന്നി​വ​രെ 50 ഗ്രാം ​വീ​തം ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഉ​ദി​നൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ബൈ​ജു​വി​നെ പി​ടി​കൂ​ടി​യ​ത്. ഷ​ഹ​നാ​സ് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വി​ൽ​പ്പ​ന​ക്ക് ശ്ര​മി​ക്കു​ന്ന​തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഷ​ഹ​നാ​സ് നേ​ര​ത്തെ ത​ന്നെ ക​ഞ്ചാ​വു കേ​സി​ൽ പ്ര​തി​യാ​യി​രുന്നു.