ഓ​ണം ബ​മ്പ​ർ ഭാ​ഗ്യം മ​ല​യോ​ര​ത്തും
Saturday, September 21, 2019 1:35 AM IST
രാ​ജ​പു​രം: ഈ ​വ​ർ​ഷ​ത്തെ ഓ​ണം ബ​മ്പ​ർ ഭാ​ഗ്യം മ​ല​യോ​ര​ത്തും. പ​ന​ത്ത​ടി ത​ച്ച​ർ​ക​ട​വി​ലെ എ​സ്‌​ടി കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ക​രി​ന്ത​ള​ന്‍റെ​യും ചി​റ്റ​യു​ടെ​യും മ​ക​നാ​യ രാ​ജേ​ഷിനാ​ണ് മൂ​ന്നാം സ​മ്മാ​ന​മാ​യ 10 ല​ക്ഷം രൂ​പ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ രാ​ജേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. പു​ലി​ക്ക​ട​വി​ലെ ക​ല​യ​ത്തോ​ലി​ൽ ജോ​ർ​ജി​ന്‍റെ കൈയി​ൽ നി​ന്നു​മാ​ണ് രാ​ജേ​ഷ് ഓ​ണം ബ​മ്പ​ർ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.
ടി​ക്ക​റ്റ് കോ​ളി​ച്ചാ​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ൽ ന​ൽ​കി​യ​താ​യി രാ​ജേ​ഷ് പ​റ​ഞ്ഞു. കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് ന​ല്ലൊ​രു വീ​ട് നി​ർ​മി​ക്ക​ണ​മെ​ന്ന​ണ് രാ​ജേ​ഷി​ന്‍റെ ആ​ഗ്ര​ഹം.
ലോ​ട്ട​റി​ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ജോ​ർ​ജി​നും ഇ​തൊ​രു അ​നു​ഗ്ര​ഹ​മാ​ണ്.
ജോ​ർ​ജും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഗ്രേ​സി​യും ക്യാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രാ​ണ്. ഇ​വ​ർ ത​ല​ശ്ശേ​രി കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.