ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
Saturday, September 21, 2019 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചു ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ടും റി​പ്പോ​ര്‍​ട്ട് തേ​ടി.
സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ തോ​മ​സ് ഡി​സൂ​സ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ഏ​ഴു ദി​വ​സ​ത്തി​ന​കം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് ജോ​ര്‍​ജ് കു​ര്യ​ന്‍ അം​ഗ​മാ​യ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം.
മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നും വി​ശ്വാ​സി​ക​ള്‍​ക്കു​മെ​തി​രാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തോ​മ​സ് ഡി​സൂ​സ പ​രാ​തി സ​മ​ര്‍​പ്പി​ച്ച​ത്.
പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന മ​ണ​ല്‍​ക്ക​ട​ത്തി​നെ​തി​രാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ പ​ക​പോ​ക്ക​ലാ​യാ​ണ് ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യ വ​യോ​ധി​ക​രെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ക​യും ചെ​യ്ത​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.