ഓ​ണം ബം​ബ​ര്‍: അ​ര​ക്കോ​ടി കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ​ഡ്രൈ​വ​ര്‍​ക്ക്
Sunday, September 22, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഓ​ണം ബം​ബ​ര്‍ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ല്‍ ര​ണ്ടാം​സ​മ്മാ​ന​മാ​യ 50 ല​ക്ഷം രൂ​പ കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് ല​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ല്‍ സ്‌​റ്റോ​റി​ലെ ശ്രീ​ധ​ര​ന്‍-​ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ര​തീ​ഷി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ജോ​ലി​യാ​ണ് ര​തീ​ഷ് ചെ​യ്തു​വ​രു​ന്ന​ത്. പു​തി​യ​കോ​ട്ട ന്യൂ ​ല​ക്കി ലോ​ട്ട​റി സെ​ന്‍റ​റി​ല്‍ നി​ന്നാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ജി 518381 ന​മ്പ​ർ ടി​ക്ക​റ്റ് ര​തീ​ഷ് എ​ടു​ത്ത​ത്.