ക​ല്ല്യോ​ട്ടെ അ​മ്മ​മാ​രു​ടെ നെ​ല്‍​ക്കൃ​ഷി​ക്ക് നൂ​റു​മേ​നി
Thursday, October 10, 2019 1:30 AM IST
ക​ല്യോ​ട്ട്: ക​ല്ല്യോ​ട്ടി​ന്‍റെ മ​ണ്ണി​ല്‍ അ​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നെ​ല്‍​ക്കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര​യി​ല്‍ കാ​ല​ങ്ങ​ളാ​യി ത​രി​ശി​ട്ടു​കി​ട​ന്നി​രു​ന്ന മൂ​ന്നേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ ജെ​എ​ല്‍​ജി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്‍​ക്കൃ​ഷി ന​ട​ത്തി​യ​ത്.
കാ​ടു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന സ്ഥ​ലം യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ട്ടി​ത്തെ​ളി​ച്ചാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്.
ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്തു ന​ട​ന്നി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് അ​വ​രോ​ടൊ​പ്പം നി​ര​വ​ധി കൂ​ട്ടാ​യ്മ​ക​ളി​ല്‍ ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച യു​വാ​ക്ക​ള്‍ അ​മ്മ​മാ​ര്‍​ക്കൊ​പ്പം പാ​ട​ത്തേ​ക്കി​റ​ങ്ങി​യ​ത്.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ അം​ബി​ക, ത​ങ്ക​മ​ണി, ശ്രീ​രേ​ഖ, നാ​രാ​യ​ണി, ന​ളി​നി, ശൈ​ല​ജ എ​ന്നി​വ​ര്‍​ക്കൊ​പ്പം പ​ഞ്ചാ​യ​ത്തം​ഗം സി. ​ശ​ശി​ധ​ര​ന്‍, യു​വ​ജ​ന വാ​ദ്യ​ക​ലാ​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​കെ. അ​നൂ​പ്, ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട്, ദാ​മോ​ദ​ര​ന്‍ കൂ​രാ​ങ്ക​ര, പി.​കെ. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.