വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗ- പ്ര​ബ​ന്ധ​ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ
Tuesday, October 15, 2019 1:29 AM IST
കാ​സ​ർ​ഗോ​ഡ്: അ​റു​പ​ത്തി​യാ​റാ​മ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ-​പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ൾ ഉ​ൾ​പ്പെ​ട്ട ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ സ​ർ​ക്കി​ൾ ത​ല മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ 10.30 ന് ​ഹൊ​സ്ദു​ർ​ഗ് ല​ക്ഷ്മി​ന​ഗ​റി​ലെ സ​ഹ​ക​ര​ണ ഭ​വ​നി​ൽ ന​ട​ക്കും.
മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ 9.30 ന് ​സ്ഥാ​പ​ന​മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ഹാ​ജ​രാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9847280063.

ബൈ​ക്കി​ലെ​ത്തി​യ ആ​ൾ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല
ക​വ​ര്‍​ന്നു

മു​ള്ളേ​രി​യ: വ​ഴി​ചോ​ദി​ച്ചു ബൈ​ക്കി​ലെ​ത്തി​യ ആ​ള്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു.
മു​ളി​യാ​റി​ലെ കു​മാ​ര​ന്‍റെ ഭാ​ര്യ സു​ശീ​ല​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്.
മ ു​ളി​യാ​ര്‍ അ​മ്പ​ലം റോ​ഡി​ൽ​വ​ച്ച് വ​ഴി ചോ​ദി​ച്ച് അ​ടു​ത്തെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ സു​ശീ​ല​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് മാ​ല ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.