മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ മ​ണ്ണെ​ണ്ണ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: ധീ​വ​ര​സ​ഭ
Tuesday, October 15, 2019 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ണെ​ണ്ണ ക്ഷാ​മം മൂ​ലം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് ധീ​വ​ര​സ​ഭ ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ 25 എ​ച്ച്പി ഔ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​ന് 500 ലി​റ്റ​ർ മ​ണ്ണെ​ണ്ണ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ അ​നു​വ​ദി​ച്ച മ​ണ്ണെ​ണ്ണ കാ​ർ​ഡ് പ്ര​കാ​രം ല​ഭി​ക്കു​ന്ന​ത് 96 ലി​റ്റ​ർ മാ​ത്ര​മാ​ണെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ പോ​ലും ല​ഭ്യ​മാ​ക്കി​യി​ല്ല.
മ​ണ്ണെ​ണ്ണ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​ലി​യി​ല്ലാ​തെ ക​ട​ബാ​ദ്ധ്യ​ത​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട്ടം​തി​രി​യു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സൃ​ഷ്ടി​ച്ച​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു.​എ​സ്.​ബാ​ല​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ, ആ​ർ. സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജ​ൻ, എ.​കെ. ഷീ​ബ, ടി.​പി. ബീ​ന, കെ. ​സു​നി, രാ​ജേ​ഷ് കീ​ഴൂ​ർ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​ത​മ്പാ​ൻ, എ​സ്. പ​ത്മ​നാ​ഭ​ൻ, കെ. ​മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.