ഭ​ക്ഷ്യ​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: റേ​ഷ​ൻ ഡീ​ല​ർ​മാ​ർ ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി
Tuesday, October 15, 2019 1:30 AM IST
ചെ​റു​വ​ത്തൂ​ർ: ഭ​ക്ഷ്യ​മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, കേ​ര​ള​ത്തി​ന്‍റെ വെ​ട്ടി​ക്കു​റി​ച്ച ഭ​ക്ഷ്യ​വി​ഹി​ത​വും മ​ണ്ണെ​ണ്ണ​യും പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പുശേ​ഖ​ര​ണം ന​ട​ത്തി.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ക്കു​ന്ന ഒ​രു കോ​ടി ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​വ​ത്തൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള ആ​ദ്യ ഒ​പ്പ് വ​ച്ചു നി​ർ​വ​ഹി​ച്ചു. റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്‌​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ത​മ്പാ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ശോ​ക​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ, കെ. ​അ​ബ്ദു​ൾ റ​സാ​ഖ്, കെ. ​ക​രു​ണാ​ക​ര​ൻ, എം. ​ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.