ശാ​പ​മോ​ക്ഷം കാ​ത്ത് സ​ഹൃ​ദ​യ വാ​യ​ന​ശാ​ല
Wednesday, October 16, 2019 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഒ​രു നാ​ടി​ന്‍റെ സാം​സ്‌​കാ​രി​ക​കേ​ന്ദ്ര​മാ​യി​രു​ന്ന വാ​യ​ന​ശാ​ല ഇ​ന്നു നാ​ശ​ത്തി​ന്‍റെ വ​ക്കി​ല്‍. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ സ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 1970-ല്‍ ​തു​ട​ങ്ങി​യ വാ​യ​ന​ശാ​ല​യു​ടെ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.
ര​ണ്ടു വ​ര്‍​ഷ​മാ​യി വാ​ട​കമു​റി​യി​ലാ​ണ് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പു​സ്ത​ക​ങ്ങ​ള്‍ കു​റെ വെ​ള്ളം ന​ന​ഞ്ഞും ചി​ത​ല​രി​ച്ചും ന​ശി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്പ് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​യി​രു​ന്നു വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ച്ച​ിരുന്നത്. ഒ​രു​കാ​ല​ത്ത് പു​സ്ത​കപ്രേ​മി​ക​ളു​ടെ​യും കാ​രം​സ്, ചെ​സ് ക​ളി​ക്കാ​രു​ടെ​യും ഇ​ഷ്ട​താ​വ​ള​മാ​ണ് ഇ​ന്ന് നാ​മാ​വ​ശേ​ഷ​മായത്. സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് സ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യെ​യാ​യി​രു​ന്നു.
എ​ന്നാ​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കൊ​ണ്ടു​മാ​ത്രം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വാ​യ​ന​ശാ​ല എ​ത്ര​യും​പെ​ട്ടെ​ന്ന് പു​ന​ർനി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം വാ​യ​ന​ശാ​ല​യു​ടെ കെ​ട്ടി​ടം പ​ണി​യാ​ന്‍ രാ​ജ്യ​സ​ഭ എം​പി​യു​ടെ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും കെ​ട്ടി​ടം പ​ണി എ​ത്ര​യും പെ​ട്ടെ​ന്നു തു​ട​ങ്ങു​മെ​ന്നും ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ര്‍ അ​റി​യി​ച്ചു.