ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, October 16, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ർ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫെ​ഡ​റേ​ഷ​ന്‍റെ (എം​ആ​ർ​ഡി​എ​ഫ്) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി ജി​ല്ല​യി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​വും വി​വി​ധ സം​ഘ​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ന്നു.
മാ​വു​ങ്കാ​ൽ മി​ൽ​മ ഡ​യ​റി​യി​ൽ ന​ട​ന്ന യോ​ഗം എം​ആ​ർ​ഡി​എ​ഫ് മാ​നേ​ജിം​ഗ്‌ ട്ര​സ്റ്റി​യും എം​ആ​ർ​സി​എം​പി​യു അ​ഡ്മി​നിസ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ യൂ​സ​ഫ് കോ​ടോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ആ​ർ​സി​എം​പി​യു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം കെ.​എ​സ്. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ആ​ർ​സി​എം​പി​യു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷാ​ന്‍റി ഏ​ബ്ര​ഹാം, എം​ആ​ർ​ഡി​എ​ഫ് ട്ര​സ്റ്റി രാ​ജ​ൻ, കാ​സ​ർ​ഗോ​ഡ് ഡ​യ​റി മാ​നേ​ജ​ർ കെ.​എ​സ്. ഗോ​പി, എം​ആ​ർ​ഡി​എ​ഫ് സി​ഇ​ഒ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ്, അ​സി. മാ​നേ​ജ​ർ കെ.​അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.