കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, October 16, 2019 10:15 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.​വെ​ള്ളി​ക്കോ​ത്ത് കാ​വി​നു സ​മീ​പ​ത്തെ രാ​ഘു-​നാ​രാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കാ​റ്റാ​ടി സു​നി​ൽ (37 )ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കോ​ട്ട​ച്ചേ​രി സി​റ്റി ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ സീ​ബ്രാ ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് റോ​ഡി​ലേ​ക്കു വീ​ണ യു​വാ​വി​നെ നാ​ട്ടു​കാ​ർ ജി​ല്ലാ​ ആശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.