ചോ​റൂ​ണ്, കു​ഞ്ഞൂ​ണ്, കുഞ്ഞുപുഞ്ചിരി
Thursday, October 17, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ സ​മാ​പ​ന​വും ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണ​വും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ വ​നി​ത-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ ഡീ​ന ഭ​ര​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള പോ​ഷ​കാ​ഹാ​ര ചോ​റൂ​ണ്-​കു​ഞ്ഞൂ​ണ് എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റെ ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് അ​ര്‍​മാ​ന്‍ അ​രു​ണി​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങി​ല്‍ ന​ട​ത്തി. 120 ഓ​ളം കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ അ​മ്മ​മാ​രു​ടെ മ​ടി​യി​ലി​രു​ന്ന് അ​ന്നം ക​ഴി​ച്ചു.

വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ്, നാ​ഷ​ണ​ല്‍ ന്യൂ​ട്രീ​ഷ​ന്‍ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ജാ​തി-​മ​ത-​വ​ര്‍​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് അ​മ്മ​മാ​ര്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഷാ​ന്‍റി വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ മ​ധു ജോ​ര്‍​ജ് മ​ത്താ​യി, ജി​ല്ലാ ഭ​ക്ഷ്യസു​ര​ക്ഷാ ഓ​ഫീ​സ​ര്‍ പി.​യു. ഉ​ദ​യ​ശ​ങ്ക​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ന്‍. അ​നീ​ഷ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ജോ എം. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​താ​റാ​ണി ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും കാ​ഞ്ഞ​ങ്ങാ​ട് അ​ഡീ​ഷ​ണ​ല്‍ സി​ഡി​പി​ഒ എ​സ്. ഷൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു.