ഫാ​സി​സ്റ്റ് ഭ​ര​ണം രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു: വീ​ര​പ്പ മൊ​യ്‌​ലി
Thursday, October 17, 2019 1:05 AM IST
ഉ​പ്പ​ള: ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​ഭ​ര​ണം രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് മു​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എം. ​വീ​ര​പ്പ മൊ​യ്‌​ലി.
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ബ​ന്തി​യോ​ട് ടൗ​ണി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു ഭാ​ഷ ഒ​രു രാ​ജ്യം എ​ന്ന അ​മി​ത് ഷാ​യു​ടെ മോ​ഹം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടെ ഭാ​ഷ സം​സാ​രി​ക്കു​ള്ള അ​വ​കാ​ശ​മു​ണ്ട്.
കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​റു​ക​ള്‍ ജ​ന​ദ്രോ​ഹഭ​ര​ണ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തി​ന് ഒ​ന്നും ന​ല്‍​കാ​തി​രി​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​സ​ര്‍​ഗോ​ഡി​നെ പാ​ടെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.
ഉ​മ്മ​ന്‍​ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് വീ​ര​പ്പ മൊ​യ്‌​ലി പ​റ​ഞ്ഞു. ടി.​എ. മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ബ​ന്തി​യോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.
പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ. ​സു​ധാ​ക​ര​ന്‍, എം​എ​ല്‍​എ​മാ​രാ​യ സി. ​മ​മ്മൂ​ട്ടി, പി. ​ഉ​ബൈ​ദു​ള്ള, ക​ര്‍​ണാ​ട​ക എം​എ​ല്‍​എ​മാ​രാ​യ യു.​ടി. ഖാ​ദ​ര്‍, എ​ന്‍.​എ. ഹാ​രി​സ്, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി.​ടി. അ​ഹ​മ്മ​ദ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ക​ല്ലാ​യി, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ര​ണ്ട​ത്താ​ണി, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍ വീ​ട്, ധ​ന്യ സു​രേ​ഷ്, ഗീ​താ കൃ​ഷ്ണ​ന്‍, യൂ​സ​ഫ് ബ​ന്തി​യോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.