മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും പേ​രി​ല്‍ ഭി​ന്നി​പ്പി​ച്ച് മു​ത​ലെ​ടു​ക്കാ​നു​ള്ള ശ്ര​മം തി​രി​ച്ച​റി​യ​ണം: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍
Friday, October 18, 2019 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് മു​ത​ലെ​ടു​ക്കാ​നു​ള്ള ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ ശ്ര​മം തി​രി​ച്ച​റി​യ​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് മ​ത​സൗ​ഹാ​ര്‍​ദ​വും സ​മാ​ധാ​ന​വും എ​ന്നേ​ക്കും നി​ല​നി​ര്‍​ത്തു​ന്ന​തി​ന് മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ളു​ടെ ഐ​ക്യ​മാ​ണ് രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ഷേ​ണി​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ രാ​ജ്യം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​ടെ നേ​ട്ട​മെ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ചാ​ല്‍ വെ​റും വ​ട്ട​പ്പൂ​ജ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ള്‍ നു​ണ​ക​ളും ക​ള​വു​ക​ളു​മാ​യി മ​റ്റു ചി​ല​രും രം​ഗ​ത്തെ​ത്താ​റു​ണ്ട്. ഇ​ത്ത​രം ശ​ക്തി​ക​ളെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി, എം​എ​ല്‍​എ​മാ​രാ​യ കെ.​എം. ഷാ​ജി, എ​ന്‍. ഷം​സു​ദ്ദീ​ന്‍, മു​ന്‍​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, ഐ​എ​ന്‍​ടി​യു​സി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​മ​ശേ​ഖ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി. ഖ​മ​റു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.