തെ​രു​വു​യോ​ഗ​ങ്ങ​ളി​ലൂ​ടെ "ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം'
Saturday, October 19, 2019 1:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി തോ​മാ​പു​രം ഫൊ​റോ​ന​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന തെ​രു​വു യോ​ഗ​ങ്ങ​ളു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ബെ​ഡൂ​ർ, ക​മ്പ​ല്ലൂ​ർ, ആ​യ​ന്നൂ​ർ, ക​ടു​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ർ​ണ​ർ യോ​ഗ​വും കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി​യും നാ​സി​ക്ക് ബാ​ൻഡും ന​ട​ന്നു.

ജോ​ജി പു​ല്ലാ​ഞ്ചേ​രി​യി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മാ​ത്യു വ​ലി​യ​വീ​ട്ടി​ൽ, ജോ​ഷ് ജോ ​ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബെ​ഡു​ർ കാ​ക്ക​ട​വി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബെ​സൂ​ർ പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു പ​യ്യ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കൊ​ന്ന​യി​ൽ സ്വാ​ഗ​ത​വും ചാ​ണ്ടി കോ​യി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്പ​ല്ലൂ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഘ​വ​ൻ കു​ന്നു​മ്മ​ൽ പ്ര​സം​ഗി​ച്ചു. ബി​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും ഫാ.​ജോ​സ​ഫ് കോ​യി​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ, ടോ​ജി​ൻ മാ​ത്യു, ഷോ​ബി തോ​മ​സ്, ജോ​ബി​ൻ ബാ​ബു, ജോ​ണി കൊ​ന്ന​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​യ​ന്നൂ​രി​ൽ ഫാ.​മാ​ത്യു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ സ്വാ​ഗ​ത​വും ജോ​യി ക​ടു​ത്തു​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ക​ടു​മേ​നി​യി​ൽ ഫാ. ​ജോ​സ് കീ​ച്ച​ൻ​കേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് തു​രു​ത്തേ​ൽ സ്വാ​ഗ​ത​വും മാ​ത്തു​ക്കു​ട്ടി തെ​ങ്ങും​പള്ളിൽ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​ത​യ്യേ​നി, നാ​ലി​ന് കാ​വുന്ത​ല, 4.30 ന് ​കാ​റ്റാം​ക​വ​ല, അ​ഞ്ചി​ന് ച​ട്ട​മ​ല, 5.30 ന് ​വ​ര​ക്കാ​ട്, 6.30 ന് ​ചി​റ്റാ​രി​ക്കാ​ലി​ൽ സ​മാ​പ​നം.