മു​ണ്ട​ത്ത​ടം ക്വാ​റി: വി​ശ​ദീ​ക​ര​ണയോ​ഗം ന​ട​ത്തി
Saturday, October 19, 2019 1:23 AM IST
പ​ര​പ്പ: മു​ണ്ട​ത്ത​ടം ക്വാ​റി വി​രു​ദ്ധ സാ​യാ​ഹ്ന​ധ​ർ​ണ സ​മ​ര​ത്തി​ന്‍റെ അ​ൻ​പ​താം നാ​ൾ ജ​ന​കീ​യ സ​മ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണയോ​ഗം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ട​ത്ത​ടം ക്വാ​റി അ​ട​ച്ചു​പൂ​ട്ടി​യി​ല്ലെ​ങ്കി​ൽ പ​ര​പ്പ​യി​ലെ ജ​ന​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ക​വ​ള​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ളു​ടെ വി​ധി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ക്വാ​റി​ക​ളും നി​യ​മ​പ​ര​മ​ായ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ണ്ട​ത്ത​ടം ക്വാ​റി​ക്കെ​തി​രേ ജാ​തി-​മ​ത-​വ​ർ​ഗ-​വ​ർ​ണ-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ര​പ്പ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മേ​ശ​ൻ വേ​ളൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ബ​ളാ​ൽ, ഡി​സി​സി ക​മ്മി​റ്റി​യം​ഗം സി.​വി. ഭാ​വ​ന​ൻ, ഗ്രീ​ൻ​വാ​ല്യു അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സ​ണ്ണി പൈ​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ പ്ര​മോ​ദ് വ​ർ​ണം സ്വാ​ഗ​ത​വും കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.