ബസ് ഓടിക്കാൻ ആളില്ല: യാത്രക്കാർക്ക് നെട്ടോട്ടം
Saturday, October 19, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​ത് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. പ്ര​തി​സ​ന്ധി തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ല​യി​ലെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഷെ​ഡ്യൂ​ളു​ക​ള്‍ കൂ​ടു​ത​ല്‍ മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ല​ട​ക്കം യാ​ത്ര​ക്കാ​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, ത​ല​ശേ​രി, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​ക​ളി​ല്‍നി​ന്നാ​യി 150 താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.
സ്പെ​യ​ര്‍ പാ​ര്‍​ട്സു​ക​ളു​ടെ അ​ഭാ​വ​ത്തി​​ല്‍ മു​മ്പ് ത​ന്നെ ഷെ​ഡ്യൂ​ള്‍ റ​ദ്ദാ​ക്കു​ന്ന പ​തി​വാ​ണ് വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഡി​പ്പോ​ക​ള്‍​ക്കു​ള്ള​ത്. എ​ന്നാ​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ റ​ദ്ദാ​ക്കേ​ണ്ടിവ​ന്ന​ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യ​ട​ക്കം രൂ​ക്ഷ​മാ​യി ബാ​ധി​ച്ചു. ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ല്‍ 30 ഡ്രൈ​വ​ര്‍​മാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ആ​ഴ്ച​ക​ളാ​യി ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ല്‍ അ​ഞ്ചു ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ലും ഇ​വി​ടെ ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങാ​റു​മു​ണ്ട്. ആ​കെ 104 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ക​ണ്ണൂ​ര്‍ ഡി​പ്പോ​യി​ലു​ള്ള​ത്. പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ 35 പേ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഇ​വി​ടെ ആ​വ​ശ്യ​ത്തി​നു ബ​സും ഡ്രൈ​വ​ര്‍​മാ​രു​മി​ല്ലാ​ത്ത സ്ഥി​തി നേ​ര​ത്തെ ഉ​ണ്ട്. ദി​വ​സ​വും അ​ഞ്ചുവീ​തം ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​ഭാ​ഷ്യം.
ഇ​രി​ട്ടി-​മം​ഗ​ളൂരു, ചെ​റു​വ​ത്തൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ച​ന്ദ്ര​ഗി​രി പാ​ലം-​പ​ട​ന്ന ക​ട​പ്പു​റം ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഇ​തു​വ​രെ മു​ട​ങ്ങി​യ​ത്. ത​ല​ശേ​രി ഡി​പ്പോ​യി​ല്‍ ആ​റു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചുവി​ട്ട​ത്. ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ഒ​രു സ​ര്‍​വീ​സ് മാ​ത്ര​മേ മു​ട​ങ്ങി​യി​ട്ടു​ള്ളു​വെ​ന്നാ​ണ് ഡി​പ്പോ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് 52 പേ​രെ​യാ​ണ് പി​രി​ച്ചു വി​ട്ടി​ട്ടു​ള്ള​ത്. 92 ഷെ​ഡ്യൂ​ള്‍ ആ​ണ് ഇ​വി​ടെ​യു​ള്ള​ത്. പി​രി​ച്ചു​വി​ട​ലി​നുശേ​ഷം 15 ഷെ​ഡ്യൂ​ള്‍ ഇ​വി​ടെ മു​ട​ങ്ങു​ന്നു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് ഇ​വി​ടെ റ​ദ്ദാ​ക്കി​യ​വ​യി​ല്‍ കൂ​ടു​ത​ലും. 27 ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ ആ​റോ​ളം ഷെ​ഡ്യൂ​ളു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ട്. 59 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചുവി​ട്ട​തോ​ടെ സ്ഥി​രം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ജോ​ലി ഭാ​രം വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.