മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് കാ​ര്യാ​ല​യം മാ​റ്റി
Saturday, October 19, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യം നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ന് സ​മീ​പ​മു​ള്ള ടി​എം​ടി ട​വ​ര്‍ ഒ​ന്നാം നി​ല​യി​ലേ​ക്ക് മാ​റ്റി. ഫോ​ണ്‍: 0467 2205380.

ഡോ. ​കെ.​ജി.
പൈ​യ്ക്ക് ആ​ദ​രം

കാ​ഞ്ഞ​ങ്ങാ​ട്: ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്ത് അ​ഞ്ചു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ കാ​ഞ്ഞ​ങ്ങാ​ട്ടെ ഡോ.​കെ.​ജി. പൈ​യെ ആ​ദ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ത​ത്വ​മ​സി ആ​ൻ​ഡ് കാ​ര​ളി മൂ​വീ​സ് ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​ന​വും നാ​ളെ ന​ട​ക്കും.
പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ൽ ക്ല​ബി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​ന​വും മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ത​ത്വ​മ​സി-​കാ​ര​ളി മൂ​വീ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഡോ.​വി​വേ​ക് സു​ധാ​ക​ര​ൻ, നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ച​ന്ദ്ര​ൻ കാ​ര​ളി, സു​ശീ​ല ബാ​ബു​രാ​ജ്, പി.​മു​ര​ളീ​ധ​ര​ൻ, റോ​ബി മ​നോ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി.​ജ​യ​രാ​ജ​ൻ ഡോ. ​പൈ​യെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.