കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ഴി​കു​ത്തി കൂ​ട്ടി​യി​ട്ടു
Saturday, October 19, 2019 1:24 AM IST
കാ​ലി​ക്ക​ട​വ്: ജി​ല്ല​യി​ലെ​ ത​ന്നെ മി​ക​ച്ച ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ന്നാ​യ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കാ​ലി​ക്ക​ട​വ് മൈ​താ​നം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടു​ന്ന ഇ​ട​മാ​യിമാ​റു​ന്നു. അ​ത്‌​ല​റ്റി​ക്‌​സി​ൽ ദേ​ശീ​യ ത​ല​ത്തി​ലേ​ക്കു​പോ​ലും ജി​ല്ല​യു​ടെ പെ​രു​മ എ​ത്തി​ച്ച പ​ല കാ​യി​കതാ​ര​ങ്ങ​ളും പ​രി​ശീ​ല​നം ന​ട​ത്തി​വ​ന്ന കാ​ലി​ക്ക​ട​വ് മൈ​താ​നം കാ​ട് മൂ​ടി​യ ത​ക്കംനോ​ക്കി​യാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ടാ​നു​ള്ള ഇ​ട​മാ​ക്കി മാ​റ്റി​യി​ട്ടു​ള്ള​ത്. കാ​ട് മൂ​ടി​യ മൈ​താ​ന​ത്തു ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ഭീ​ഷ​ണി​യു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് വ്യാ​പാ​ര സ്ഥാ​പ​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ഴികു​ത്തി മൂ​ടാ​ൻ ഇ​ട്ടി​രി​ക്കു​ന്ന​ത്.
ഈ ​വ​ർ​ഷ​ത്തെ കാ​സ​ർ​ഗോ​ഡ് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള ഈ ​മൈ​താ​നി​യി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്. സം​ഘാ​ട​കസ​മി​തി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടാ​ൻ ഇ​വി​ടെ അ​നു​മ​തി ന​ൽ​കി​യ​ത്.
ഇ​ത് കാ​യി​ക പ്രേ​മി​ക​ളു​ടെ​യും സം​ഘ​ാട​ക​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ക​ളി​ക്ക​ള​ങ്ങ​ൾ ഇ​ല്ലാ​തെ കാ​യി​കപ​രി​ശീ​ല​നം പ​ലേ​ട​ങ്ങ​ളി​ലും മു​ട​ങ്ങു​ന്ന വേ​ള​യി​ലാ​ണ് അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചുമൂ​ടാ​നോ അ​തു​മ​ല്ലെ​ങ്കി​ൽ ഇ​വി​ടെ ക​ത്തി​ച്ചു ക​ള​യാ​നോ ന​ട​പ​ടി ഉ​ണ്ടാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.