സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ കാ​യി​കക്ഷ​മ​താ പ​രി​ശോ​ധ​ന
Saturday, October 19, 2019 1:24 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ത്താം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ കാ​യി​കക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന​ത്തൊ​ട്ടു​ക്കും ന​ട​ക്കു​ന്ന ഗ്രേ​ഡി​ംഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഔ​ട്ട് ഡോ​ർ കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​വും സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളും ബോ​ൾ ത്രോ​യും ഷ​ട്ടി​ൽ റി​ലേ​യും ഷോ​ട്ട്പു​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴി​ന​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണ​മെ​ങ്കി​ലും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തോ​ടൊ​പ്പം കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ന​ട​ന്നു.
സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഡി​വൈ​എ​സ്പി എം. ​അ​സി​നാ​ർ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി. ​തോ​മ​സ്, ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​രേ​ഷ് ബാ​ബു, ച​ന്തേ​ര എ​സ്ഐ കെ.​പി. സ​തീ​ശ​ൻ, എ​ൻ. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്പി​സി ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രാ​യ പി.​പി. അ​ശോ​ക​ൻ, കെ.​വി. മ​ധു​സൂ​ദ​ന​ൻ, പി. ​ജ​യ​ശ്രീ, തൃ​ക്ക​രി​പ്പൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​പി. സി​ദ്ദീഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലു​ൾ​പ്പെ​ടെ ഗ്രേ​ഡി​ംഗി​നാ​യി ഇ​ത് പ​രി​ഗ​ണി​ക്കും. ര​ണ്ടാം ഘ​ട്ട​മാ​യി എ​ഴു​ത്തു പ​രീ​ക്ഷ 26ന് ​ന​ട​ക്കും.