ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Sunday, October 20, 2019 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ കൃ​ഷി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ കു​ടും​ബ​ശ്രീ ജെ​എ​ല്‍​ജി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ത്തി. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ൻ ശാ​ക്തീ​ക​ര​ണ പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള​ള ആ​നു​കൂ​ല്യ​മാ​യി വി​ത്തും വ​ള​വും മ​ണ്‍​വെ​ട്ടി, തൂ​മ്പ, പി​ക്കാ​സ്, റ​ബ​ര്‍ ബാ​സ്‌​ക്ക​റ്റ്, സ്‌​പ്രെ​യ​ര്‍ തു​ട​ങ്ങി​യ​വ​യും ഉ​ള്‍​പ്പെ​ടെ 5000 ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ഇ​തി​നാ​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.