ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച് സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു
Sunday, October 20, 2019 1:02 AM IST
ബ​ദി​യ​ഡു​ക്ക: ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ച​ട്ട​ഞ്ചാ​ലി​ലെ ക​മ​ല​യു​ടെ മ​ക​ള്‍ ബേ​ബി(32) യെ ​മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ക്രാ​ജെ കു​ഞ്ഞി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സു​ഹൃ​ത്താ​യ പൈ​ക്ക ച​ന്ദ്രം​പാ​റ​യി​ലെ ഹ​സീ​ന​യു​ടെ സ്കൂ​ട്ട​റി​ല്‍ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ബേ​ബി സ്കൂ​ട്ട​ർ മ​റി​ഞ്ഞ​തോ​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.