ക​ട​ലോ​ര​ത്തും ജാ​ഗ്ര​ത; ബോ​ട്ട് പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു
Sunday, October 20, 2019 1:07 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലോ​ര നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള ബോ​ട്ടു​ക​ളു​ടെ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു. പ​ട്രോ​ളിം​ഗി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖ​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു നി​ര്‍​വ​ഹി​ച്ചു. ചെ​ല​വ് നി​രീ​ക്ഷ​ക​ൻ ക​മ​ല്‍​ജി​ത്ത് കെ. ​ക​മ​ല്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി. ​ആ​ര്‍. രാ​ധി​ക, അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ റെ​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. റ​വ​ന്യു-​പോ​ലീ​സ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 24 മ​ണി​ക്കൂ​ര്‍ ബോ​ട്ട് പ​ട്രോ​ളിം​ഗ് നാ​ളെ വൈ​കു​ന്നേ​രം ആ​റു​വ​രെ തു​ട​രും.

വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് പ​ണം, മ​ദ്യം, സ​മ്മാ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ട​ത്തു​ന്ന​തി​നെ​തി​രെ​യും വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​ണ് പ​ട്രോ​ളിം​ഗ്. കു​മ്പ​ള മു​ത​ല്‍ മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം വ​രെ​യും മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം മു​ത​ല്‍ ത​ല​പ്പാ​ടി വ​രെ​യു​മു​ള്ള ക​ട​ലോ​ര​ത്ത് ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക. കു​മ്പ​ള കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പോ​ലീ​സു​കാ​രും, ര​ണ്ട് റ​വ​ന്യൂ ജീ​വ​ന​ക്കാ​രും, മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം എ​ട്ടു പേ​ര്‍ വീ​തം ഓ​രോ ബോ​ട്ടി​ലു​മു​ണ്ടാ​കും.