മൃ​ഗ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Monday, October 21, 2019 12:50 AM IST
മ​ഞ്ചേ​ശ്വ​രം: മൃ​ഗാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മൃ​ഗ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഹൊ​സ​ങ്ക​ടി​യി​ല്‍ ന​ട​ത്തി. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​നാ​ഗ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ശി​വ​നാ​യ്ക്ക് ന​ട​ത്തി. മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​ഇ ച​ന്ദ്ര​ബാ​ബു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.​ഡോ. മു​ര​ളീ​ധ​ര​ന്‍, ഡോ. ​ദേ​വ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഞ്ചേ​ശ്വ​രം സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ബാ​ല​ച​ന്ദ്ര റാ​വു സ്വാ​ഗ​ത​വും ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ലി​ച്ചാ​ന​ടു​ക്കം
തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വെ​ഞ്ച​ിരി​പ്പ്
ക​ർ​മം നാ​ളെ

കാ​ലി​ച്ചാ​ന​ടു​ക്കം: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വെ​ഞ്ച​ിരി​പ്പ് ക​ർ​മ​വും ദ​ശ​ദി​ന ജ​പ​മാ​ല അ​ർ​പ്പ​ണ​വും നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വൈ​കു​ന്നേ​രം ഏ​ഴി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും. 23 മു​ത​ൽ 31 വ​രെ​എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ന​വോ​ദാ​ന ജ​പ​മാ​ല, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​കും. 31 നു ​വൈ​കു​ന്നേ​രം ഏ​ഴി​ന് മ​രി​യ​ൻ നൈ​റ്റ്.