ഡോ.​ കെ.​ജി. പൈ​യെ ആ​ദ​രി​ച്ചു
Monday, October 21, 2019 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്ത് 50 വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​കെ.​ജി. പൈ​യെ കാ​ഞ്ഞ​ങ്ങാ​ട് പൗ​രാ​വ​ലി​യും ത​ത്ത്വ​മ​സി-​കാ​ര​ളി മൂവീ​സും ചേ​ർ​ന്ന് ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡോ​ക്ട​റു​ടെ 50 വ​ർ​ഷ​ത്തെ സേ​വ​ന​ത്തെ​യും ജീ​വി​ത​ത്തെ​യും ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മ​വും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
സി.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ സം​ബ​ന്ധി​ച്ചു. ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, ഡി​എം​ഒ ഡോ. ​എ.​പി. ദി​നേ​ഷ്കു​മാ​ർ, ഡോ. ​പ്ര​വീ​ൺ കെ. ​അ​റോ​റ, ഇ.​വി. ജ​യ​കൃ​ഷ്ണ​ൻ, കെ.​സി. ശ​ശീ​ന്ദ്ര​ൻ, ശ്രീ​നി​വാ​സ് ഷേ​ണാ​യ്, ഡോ. ​ജ​യ​പ്ര​കാ​ശ് ഉ​പാ​ദ്ധ്യാ​യ, സി. ​യൂ​സ​ഫ് ഹാ​ജി, ടി.​കെ. സു​ധാ​ക​ര​ൻ, മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി, ഡോ. ​സ​ത്യ​നാ​രാ​യ​ണ​ഭ​ട്ട്, എം. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഗോ​കു​ൽ​ദാ​സ് ക​മ​ത്ത്, എ​ച്ച്.​എ​സ്. ഭ​ട്ട്, കെ.​എ. നാ​സ​ർ, ഡോ. ​വി​വേ​ക് സു​ധാ​ക​ര​ൻ, എ​ൻ.​പി. പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.