കൗ​മാ​ര ആ​രോ​ഗ്യ​ദി​നാ​ച​ര​ണം നടത്തി
Monday, October 21, 2019 12:50 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം, കൗ​മാ​ര കൗ​ൺ​സി​ലിം​ഗ് യൂ​ണി​റ്റ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ള്ളാ​ർ പെ​രു​മ്പ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ കൗ​മാ​ര ദി​നാ​ച​ര​ണ​വും പോ​ഷ​കാ​ഹാ​ര മാ​സാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​മ​ത്സ​ര​വും ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.
അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സി​ല​ർ ജാ​ന​റ്റ്, ഡ​യ​റ്റീ​ഷ്യ​ൻ മൃ​ദു​ല എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ജി​തേ​ഷ്, ജൂ​ണി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് നേ​ഴ്‌​സ് ജു​മി നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.