‘പു​ഴ​യ്ക്ക് ഒ​രു ത​ണ​ൽ’ പ​രി​പാ​ടി ആ​രം​ഭി​ച്ചു
Monday, October 21, 2019 12:50 AM IST
നീ​ലേ​ശ്വ​രം: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ ഓ​ർ​കു​ളം നോ​ർ​ത്ത് യൂ​ണി​റ്റും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല​യു​ടെ ജീ​വ​നം പ​ദ്ധ​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "പു​ഴ​യ്ക്കൊ​രു ത​ണ​ൽ' പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​നം തേ​ജ​സ്വി​നി പു​ഴ​യു​ടെ ഓ​ർ​ക്കു​ളം തീ​ര​പ്ര​ദേ​ശ​ത്ത് ക​ണ്ട​ൽ​തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു.
ഭൂ​മി​യി​ലെ ഏ​റ്റ​വും ജൈ​വ​സ​മ്പ​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​യ ക​ണ്ട​ൽ​ക്കാ​ടു​ക​ളെ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.
പു​ഴ​യ്ക്കൊ​രു ത​ണ​ലി​ന്‍റെ ഭാ​ഗ​മാ​യി 300ഓ​ളം ക​ണ്ട​ൽ​തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. ഉ​ഷ്ണ​മേ​ഖ​ലാ കാ​ടു​ക​ൾ ആ​ഗി​ര​ണം ചെ​യ്യു​ന്ന കാ​ർ​ബ​ണി​നെ​ക്കാ​ൾ 50 ഇ​ര​ട്ടി കാ​ർ​ബ​ൺ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ശേ​ഷി, വ്യ​ത്യ​സ്ത​യി​നം മ​ത്സ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ജ​ല​ജീ​വി​ക​ൾ​ക്ക്‌ സു​ര​ക്ഷി​ത​മാ​യി പ്ര​ജ​ന​നം ന​ട​ത്താ​നു​ള്ള അ​ഭ​യം തു​ട​ങ്ങി​യ ക​ണ്ട​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല വി​ശ​ദീ​ക​രി​ച്ചു. പി.​ആ​ർ. ശ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി.​എം. പ​വി​ത്ര​ൻ, എം.​വി. അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.