ഭ​ക്ഷ​ണ​ശാ​ല​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല വി​ൽപ്പ​ന
Monday, October 21, 2019 12:51 AM IST
ക​ണി​ച്ചാ​ർ: താ​ഴെ​ചാ​ണ​പ്പാ​റ​യി​ൽ ഭ​ക്ഷ​ണ​ശാ​ല​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ല്പ​ന ന​ട​ത്തി​യ വ്യാ​പാ​രി​യെ പേ​രാ​വൂ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി.
ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്ന് വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ഹാ​ൻ​സ് ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. താ​ഴെ ചാ​ണ​പ്പാ​റ​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ടി.​എ.​മ​ധു​സൂ​ദ​ന​ൻ (56) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7.920 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉത്​ന്ന​ങ്ങ​ൾ (660 പൗ​ച്ച് ഹാ​ൻ​സ്) പി​ടി​കൂ​ടി.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി.​ സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​സി.​ഷാ​ജി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​എം.​ജ​യിം​സ്, ഷൈ​ബി കു​ര്യ​ൻ, കെ.​എ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.