കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ
Monday, October 21, 2019 12:52 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള നാ​ളെ മു​ത​ൽ 24 വ​രെ നാ​യ​ൻ​മാ​ർ​മൂ​ല ടി​ഐ​എ​ച്ച് എ​സ് എ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ വി​ദ്യാ​ന​ഗ​ർ മു​നി​സി​പ്പ​ൽ സ​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
135 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി മൂ​ന്നു ദി​വ​സം ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ 3500 ഓ​ളം പ്ര​തി​ഭ​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കും.
നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് എ​ഇ​ഒ അ​ഗ​സ്റ്റി​ൻ ബ​ർ​ണാ​ഡ് പ​താ​ക ഉ​യ​ർ​ത്തും. എ​ഡി​എം അ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​ഇ​ഒ ന​ന്ദി​കേ​ശ​ൻ സം​ബ​ന്ധി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​പി. മു​ഹ​മ്മ​ദ​ലി, ക​ൺ​വീ​ന​ർ കു​സു​മം ജോ​ൺ, പ്ര​ചാ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​യു. അ​ബ്ദു​ൾ സ​ലാം, കെ.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ഇ. ​വി​നോ​ദ്കു​മാ​ർ, പി.​കെ. അ​നി​ൽ​കു​മാ​ർ, പി.​ഐ.​എ.​ല​ത്തീ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.