കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത് ഇവിടെയാണ്
Tuesday, October 22, 2019 1:58 AM IST
മ​ഞ്ചേ​ശ്വ​രം: ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ സൗ​ന്ദ​ര്യം പ്ര​സ​രി​പ്പി​ച്ചു സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​രി​ലെ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് ഭാ​ഷാ വൈ​വി​ധ്യം നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം തീ​ര്‍​ത്ത​ത്. സം​സ്ഥാ​ന​ത്തെ ഒ​ന്നാം ന​മ്പ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യ മ​ഞ്ചേ​ശ്വ​ര​ത്തെ കു​ഞ്ച​ത്തൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത് നി​ശ്ച​യി​ച്ച​ത്. കൂ​ടാ​തെ ര​ണ്ടും മൂ​ന്നും ബൂ​ത്തു​ക​ളും ഈ ​സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഒ​രു​ക്കി​യ​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കാ​നാ​യി പോ​ളിം​ഗ് ബൂ​ത്തി​നു മു​ന്നി​ല്‍ രൂ​പ​പ്പെ​ട്ട വോ​ട്ട​ര്‍​മാ​രു​ടെ വ​രി ഭാ​ഷാ-​സം​സ്‌​കാ​രവൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.

ക​ന്ന​ഡ, ഉ​റു​ദു, തു​ളു, മ​ല​യാ​ളം, ബ്യാ​രി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന വ്യ​ത്യ​സ്ത സാം​സ്‌​കാ​രി​ക ധാ​ര​ക​ളാ​യി​രു​ന്നു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ പ്ര​ക്രി​യ​യി​ല്‍ ക​ര്‍​ത്ത​വ്യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി ക്ഷ​മാ​പൂ​ര്‍​വം കാ​ത്തു​നി​ന്ന​ത്. അ​തി​ര്‍​ത്തിപ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഈ ​മൂ​ന്നു ബൂ​ത്തു​ക​ളി​ലും ലൈ​വ് വെ​ബ്കാ​സ്റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. 627 പു​രു​ഷ​ന്മാ​രും 691 സ്ത്രീ​ക​ളു​മ​ട​ക്കം 1318 വോ​ട്ട​ര്‍​മാ​രാ​ണ് ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്തി​ലു​ള്ള​ത്. ര​ണ്ടാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 1205 പേ​രും മൂ​ന്നാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ 1298 വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്.