വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പാ​ന്പു​ക​ടി​യേ​റ്റു
Tuesday, October 22, 2019 1:58 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി​ക്കു സ​മീ​പം ചി​റ​ങ്ക​ട​വ് റോ​ഡ​രി​കി​ൽ നി​ന്ന് ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഒ​രേ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. പാ​മ്പ് ക​ടി​യേ​റ്റ വ​ര​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നിയെ എ​കെ​ജി ആ​ശു​പ​ത്രി​യി​ലും മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ​രി​കി​ൽ വാ​ഹ​നം ക​യ​റി പ​രി​ക്കു​പ​റ്റി കി​ട​ന്ന പാ​മ്പാ​യ​തി​നാ​ലാ​യി​രി​ക്ക​ണം ഒ​രേ​പോ​ലെ ര​ണ്ടു പേ​രെ​യും ക​ടി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ചു​രു​ട്ട ഇ​ന​ത്തി​ൽ പെ​ട്ട പാ​മ്പാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.