60 വ​യ​സ് പി​ന്നി​ട്ട​വ​ർ​ക്ക് തു​ല്യ​താ പെ​ൻ​ഷ​ൻ ന​ട​പ്പി​ലാ​ക്ക​ണം
Tuesday, October 22, 2019 1:58 AM IST
ചി​റ്റാ​രി​ക്കാ​ൽ : 60 വ​യ​സ് പി​ന്നി​ട്ട പൗ​ര​ന്മാ​ർ​ക്ക് തു​ല്യ​താ പെ​ൻ​ഷ​ൻ (വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ)​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ചി​റ്റാ​രി​ക്കാ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഡി​എ ചെ​യ​ർ​മാ​ൻ ടി.​എം. ജോ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​ർ ജോ​യി​ച്ച​ൻ മ​ച്ചി​യാ​നി​ക്ക​ൽ, ബേ​ബി ഇ​ല​ഞ്ഞി​മ​റ്റം, റെ​നി മം​ഗ​ല​ത്തി​ൽ, ഗ്രേ​സി ന​മ്പ്യാ​മ​ഠ​ത്തി​ൽ, ബ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് കൊ​ട്ടോ​ടി ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.