കൂ​ടി​യ പോ​ളിം​ഗ് പ​ദ്രെ​യി​ൽ; കു​റ​വ് ആ​രി​ക്കാ​ടി​യി​ൽ
Wednesday, October 23, 2019 1:07 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 75.78 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 0.41 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ 2,14,779 വോ​ട്ട​ര്‍​മാ​രി​ല്‍ നി​ന്ന് 86,558 സ്ത്രീ​ക​ളും 76,192 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 1,62,750 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്.
ഏ​റ്റ​വും​ കൂ​ടു​ത​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത് പ​ദ്രെ​യി​ലെ ബൂ​ത്തു​ക​ളി​ല്‍. പ​ദ്രെ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ 86.5 ശ​ത​മാ​ന​വും പ​ദ്രെ ഗ​വ. യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ല്‍ 84.7 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 41 ബൂ​ത്തു​ക​ളി​ലാ​ണ് 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത്. ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന​ത് ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ലാ​ണ്. ഇ​വി​ടെ 66.2 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ദ്രെ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ 815 പേ​രി​ല്‍ 365 സ്ത്രീ​ക​ളും 340 പു​രു​ഷ​ന്മാ​രു​മു​ള്‍​പ്പെ​ടെ 705 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ദ്രെ ഗ​വ. യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ 876 പേ​രി​ല്‍ 742 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 394 പു​രു​ഷ​ന്മാ​രും 348 സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. ഏ​റ്റ​വും കു​റ​വ് പോ​ളി​ംഗ് ന​ട​ന്ന ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ല്‍ 923 വോ​ട്ട​ര്‍​മാ​രി​ല്‍ 338 സ്ത്രീ​ക​ളും 273 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 611 പേ​ര്‍ വോ​ട്ട് ചെ​യ്തു.
ക​ണ്ണൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 177-ാം ബൂ​ത്തി​ല്‍ 84.48 ശ​ത​മാ​ന​വും, സ്വ​ര്‍​ഗ സ്വാ​മി വി​വേ​കാ​ന​ന്ദ യു​പി സ്‌​കൂ​ളി​ലെ 194-ാം ബൂ​ത്തി​ല്‍ 83.92 ശ​ത​മാ​ന​വും, ഇ​ച്ചി​ലം​പാ​ടി എ​യ്ഡ​ഡ് സീ​നി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ളി​ലെ 136-ാം ബൂ​ത്തി​ല്‍ 82.99 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.
ഉ​ജ​റു​ള്‍​വാ​ര്‍ ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 129-ാം ബൂ​ത്തി​ല്‍ 67.18 ശ​ത​മാ​ന​വും കു​ര്‍​ച്ചി​പ്പ​ള്ള ഗ​വ. ഹി​ന്ദു​സ്ഥാ​നി യു​പി സ്‌​കൂ​ളി​ലെ 79-ാം ബൂ​ത്തി​ല്‍ 67.72 ശ​ത​മാ​ന​വും, മൊ​ഗ്രാ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ 157-ാം ബൂ​ത്തി​ല്‍ 67.74 ശ​ത​മാ​ന​വും, ഉ​പ്പ​ള ജി​എ​ച്ച്എ​സ്‌​സി​ലെ 70-ാം ബൂ​ത്തി​ല്‍ 67.77 ശ​ത​മാ​ന​വും, ഷി​റി​യ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ 98-ാം ബൂ​ത്തി​ല്‍ 67.9 ശ​ത​മാ​ന​വും പോ​ളിം​ഗ് ന​ട​ന്നു.
നി​ര​വ​ധി ബൂ​ത്തു​ക​ള്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ചി​ല ബൂ​ത്തു​ക​ളി​ല്‍ ഒ​മ്പ​ത് ശ​ത​മാ​നം വ​രെ പോ​ളിം​ഗ് കു​റ​യു​ക​യു​ണ്ടാ​യി. പ​ദ്രെ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 198-ാം ബൂ​ത്തി​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ളും 10.72 ശ​ത​മാ​നം പോ​ളിം​ഗ് വ​ര്‍​ധി​ച്ചു. പ​ദ്രെ ജി​യു​പി സ്‌​കൂ​ളി​ലെ 197-ാം ബൂ​ത്തി​ലെ പോ​ളിം​ഗി​ല്‍ 8.92 ശ​ത​മാ​ന​വും വ​ര്‍​ധ​ന​യു​ണ്ടാ​യി. ഈ ​ബൂ​ത്തു​ക​ളി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
സ്വ​ര്‍​ഗ സ്വാ​മി വി​വേ​കാ​ന​ന്ദ യു​പി സ്‌​കൂ​ളി​ലെ 194-ാം ബൂ​ത്തി​ല്‍ 8.14 ശ​ത​മാ​ന​വും, ഇ​ച്ചി​ലം​പാ​ടി എ​യ്ഡ​ഡ് സീ​നി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ളി​ലെ 136-ാം ബൂ​ത്തി​ല്‍ 7.21 ശ​ത​മാ​ന​വും, കൊ​ഡ്‌​ല​മൊ​ഗ​ര്‍ ശ്രീ ​വാ​ണി​വി​ജ​യ ഹൈ​സ്‌​കൂ​ളി​ലെ 45-ാം ബൂ​ത്തി​ല്‍ ഏ​ഴ് ശ​ത​മാ​ന​വും, കു​ളൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ 54-ാം ബൂ​ത്തി​ല്‍ 6.9 ശ​ത​മാ​ന​വും, മി​യാ​പ​ദ​വ് ശ്രീ ​വി​ദ്യാ​വ​ര്‍​ധ​ക ഹൈ​സ്‌​കൂ​ളി​ലെ 61-ാം ബൂ​ത്തി​ല്‍ 6.89 ശ​ത​മാ​ന​വും, കു​ഞ്ച​ത്തൂ​ര്‍ ക​ണ്വ​തീ​ര്‍​ഥ​പ​ദ​വ് ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ നാ​ലാം ബൂ​ത്തി​ല്‍ 6.54 ശ​ത​മാ​ന​വും ആ​ണ് പോ​ളിം​ഗ് വ​ര്‍​ധ​ന​യു​ണ്ടാ​യ​ത്.
ആ​രി​ക്കാ​ടി ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 133-ാം ബൂ​ത്തി​ലാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​ഞ്ഞ​ത്. ഇ​വി​ടെ പോ​ളിം​ഗി​ല്‍ 9.58 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ഈ ​ബൂ​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
എ​ന്‍​മ​ക​ജെ ച​വ​ര്‍​ക്കാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ 179-ാം ബൂ​ത്തി​ല്‍ 8.76 ശ​ത​മാ​ന​വും, ഉ​ജ​റു​ള്‍​വാ​ര്‍ ഗ​വ. ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ലെ 129-ാം ബൂ​ത്തി​ല്‍ 8.6 ശ​ത​മാ​ന​വും, കു​ര്‍​ച്ചി​പ്പ​ള്ള ഗ​വ. ഹി​ന്ദു​സ്ഥാ​നി യു​പി സ്‌​കൂ​ളി​ലെ 79-ാം ബൂ​ത്തി​ല്‍ 8.06 ശ​ത​മാ​ന​വും, മൊ​ഗ്രാ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ 157-ാം ബൂ​ത്തി​ല്‍ 8.04 ശ​ത​മാ​നം കു​റ​വു​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ആ​രെ​ന്ന​റി​യാ​ന്‍ ഇ​നി ഒ​രു​നാ​ള്‍ മാ​ത്രമാണ് ബാക്കി. പൈ​വ​ളി​ഗെ​ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വ​ട​ക്കേ​യ​റ്റ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം. വോ​ട്ടെ​ണ്ണു​ന്ന​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.
വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ 12 ടേ​ബി​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ടേ​ബി​ളി​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍, അ​സി​സ്റ്റ​ന്‍റ് സൂ​പ്പ​ര്‍​വൈ​സ​ര്‍, സൂ​ക്ഷ്മ​നി​രീ​ക്ഷ​ക​ന്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​കും.
ഒ​രു ടേ​ബി​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഒ​രു ഏ​ജ​ന്‍റ് വീ​ത​വും ഉ​ണ്ടാ​കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, പൊ​തു​നി​രീ​ക്ഷ​ക, സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രും ഉ​ണ്ടാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കും. ആ​ദ്യം അ​ഞ്ച് വോ​ട്ടിം​ഗ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലെ വോ​ട്ട് എ​ണ്ണും. ഇ​തോ​ടൊ​പ്പം ഈ ​മെ​ഷീ​നു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ കൂ​ടി എ​ണ്ണും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഈ ​അ​ഞ്ച് മെ​ഷീ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ര്‍​ന്ന് ഒ​ന്നാം ന​മ്പ​ര്‍ ബൂ​ത്ത് മു​ത​ല്‍ 198 -ാം ന​മ്പ​ര്‍ ബൂ​ത്ത് വ​രെ ക്ര​മ​ത്തി​ല്‍ എ​ണ്ണും. 17 റൗ​ണ്ടു​ക​ളി​ലാ​യാ​ണ് വോ​ട്ട് എ​ണ്ണു​ന്ന​ത്. ഓ​രോ റൗ​ണ്ടും പൂ​ര്‍​ത്തി​യാ​യാ​ല്‍ വ​ര​ണാ​ധി​കാ​രി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഡാ​റ്റ എ​ന്‍​ട്രി ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വോ​ട്ട​ണ്ണെ​ല്‍ നി​ല ത​ത്സ​മ​യം അ​റി​യു​ന്ന​തി​നും സൗ​ക​ര്യ​മെ​രു​ക്കി​യി​ട്ടു​ണ്ട്.
www.results.eci.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫ​ലം ത​ത്സ​മ​യം അ​റി​യു​വാ​ന്‍ ക​ഴി​യും. ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, പൊ​തു​നി​രീ​ക്ഷ​ക സു​ഷ​മ ഗൊ​ഡ്‌​ബോ​ലെ, വ​ര​ണാ​ധി​കാ​രി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍)എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ്, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക എ​ന്നി​വ​ര്‍ വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി.