വി​ക​സ​നത്തിനായി കൊ​ന്ന​ക്കാ​ട് കാത്തിരിപ്പിലാണ് !
Sunday, November 10, 2019 1:38 AM IST
സ്വന്തം ലേഖകൻ

കൊ​ന്ന​ക്കാ​ട്: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ഗ​താ​ഗ​ത​ത്തി​നും കാ​ല​ത്തി​നൊ​ത്ത വി​ക​സ​ന​പ​ദ്ധ​തി​ക​ൾ കാ​ത്തു കൊ​ന്ന​ക്കാ​ട്. പ​ച്ച​പു​ത​ച്ചുകി​ട​ക്കു​ന്ന മ​ല​നി​ര​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ് ഓ​സ്ട്രേ​ലി​യ​ൻ യാ​ത്രാ മാ​ഗ​സി​നാ​യ ലോ​ൺ​ലി പ്ലാ​ന​റ്റി​ൽ വ​രെ പ്ര​തി​പാ​ദി​ക്ക​പ്പെ​ട്ട ഈ ​പ്ര​ദേ​ശം പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​വ​ഗ​ണ​ന​യു​ടെ ന​ടു​വി​ലാ​ണ്.

സ​ഞ്ചാ​രി​ക​ളു​ടെ മ​നം​നി​റ​യ്ക്കു​ന്ന കോ​ട്ട​ഞ്ചേ​രി, അ​ച്ച​ൻ​ക​ല്ല് -തൂ​വ​ൽ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പ​ന്നി​യാ​ർ​മാ​നി മ​ല​നി​ര​ക​ൾ എ​ന്നി​വ കാ​ണാ​ൻ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. മ​ല​നി​ര​ക​ൾ​ക്കു മു​ക​ളി​ൽ നി​ന്ന് താ​ഴ്‌​വാ​ര​ത്തി​ലെ ക​ർ​ഷ​ക​ഗ്രാ​മ​ങ്ങ​ളും ദൂ​രെ ത​ല​ക്കാ​വേ​രി​യി​ലെ കാ​റ്റാ​ടിയ​ന്ത്ര​ങ്ങ​ളും കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഉ​ള്ളി​ൽ നി​റ​യ്ക്കു​ന്ന​ത് അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി​യാ​ണ്.

എ​ന്നാ​ൽ ഈ ​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ കൃ​ത്യ​മാ​യി ഒ​രു ന​ല്ല​വ​ഴി പോ​ലു​മൊ​രു​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രുദി​വ​സം ത​ങ്ങ​ണ​മെ​ങ്കി​ൽ കാ​ര്യ​മാ​യ താ​മ​സ​സൗ​ക​ര്യ​മോ ഹോംസ്റ്റേ സം​വി​ധാ​ന​മോ ഇ​ല്ല. ട്ര​ക്കിം​ഗി​ന് അ​നു​യോ​ജ്യ​മാ​യ ഏ​റെ സ്ഥ​ല​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കു​മു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കു​ന്ന കൊ​ന്ന​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബ​സ് ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

കു​ന്നും മ​ല​യും ക​യ​റി​യി​റ​ങ്ങി​യെ​ത്തു​ന്ന ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി​യി​ലാ​യി​പ്പോ​യാ​ൽ 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ൽ നി​ന്ന് മെ​ക്കാ​നി​ക് എ​ത്തേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും മ​ല​ക​യ​റി എ​ത്താ​തി​രു​ന്ന കാ​ല​ത്തു ദ​ശ​ക​ങ്ങ​ളോ​ളം കെ​എ​സ്ആ​ർ​ടി​സി മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്രാ​മാ​ർ​ഗം. എ​ന്നി​രു​ന്നാ​ലും സ്വ​ന്ത​മാ​യി ഒ​രു ഡി​പ്പോ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ നി​ന്ന് കൊ​ന്ന​ക്കാ​ട് വ​രെ യാ​ത്രചെ​യ്യാ​ൻ മെ​ക്കാ​ഡം ടാ​ർ ചെ​യ്ത റോ​ഡു​ണ്ടെ​ങ്കി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ഇ​പ്പോ​ഴും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഗ്രാ​മീ​ണ റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ആ​ശ്ര​യം.

കൊ​ന്ന​ക്കാ​ട്-അ​ത്തി​യ​ടു​ക്കം-​ത​യ്യേ​നി റോ​ഡ് വി​ക​സി​പ്പി​ച്ചാ​ൽ ഒ​രേ​സ​മ​യം മ​ല​യോ​ര ഹൈ​വേ​ക്ക് ഒ​രു ബൈ​പ്പാ​സ് റോ​ഡ് ആ​യും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും യാ​ത്രാ​മാ​ർ​ഗ​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. കാ​റ്റാം​ക​വ​ല റോ​ഡും വി​ക​സ​നം കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ​റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന ഒ​രു സ​മ​ഗ്ര​പ​ദ്ധ​തി വ​ന്നാ​ൽ അ​ത് നാ​ടി​ന് പ്ര​യോ​ജ​ന​ക​ര​മാ​കും.